Kerala

നാട്ടിലെ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച.350 പവനോളം സ്വര്‍ണം കവര്‍ന്നു.

യുഎഇയിലെ പ്രവാസി മലയാളിയുടെ നാട്ടിലെ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. മലപ്പുറം പൊന്നാനിയിലാണ് സംഭവം. അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവനോളം സ്വര്‍ണം കവര്‍ന്നു. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. രാജേഷ് കുടുംബത്തോടൊപ്പം ദുബായിലാണുള്ളത്. രണ്ടാഴ്ച മുമ്പാണ് ഇവര്‍ വീട്ടില്‍വന്നു പോയത്. ഇതിനിടെ…

Kerala

ചികിത്സാപ്പിഴവ് നവജാത ശിശു മരിച്ചു

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം ഗുരുതരാവസ്ഥയിലെന്ന് പരാതിയുയർന്ന നവജാത ശിശു മരിച്ചു.പുതുപ്പാടി ഗിരീഷ് ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. 4 മാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്റർ ചികിത്സയിലായിരുന്നു കുഞ്ഞ്. പതിനേഴു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗിരീഷ് ബിന്ദു ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. പ്രസവ സമയത്ത് ശ്വാസം കിട്ടാതെ മസ്തിഷ്ക ക്ഷതം സംഭവിച്ച്…

Kerala

കുവൈറ്റിൽ നിന്ന് രണ്ട് മണിക്കൂർ കൊണ്ട് സൗദിയിലെത്താം

കുവൈറ്റും സൗദി അറേബ്യയും തമ്മിലുള്ള റെയിൽവേ ലിങ്ക് സംബന്ധിച്ച പഠനത്തിൻ്റെ ആദ്യ ഘട്ടം അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കുവൈറ്റിൽ നിന്ന് (അൽ-ഷദ്ദാദിയ ഏരിയ) ആരംഭിച്ച് സൗദി അറേബ്യയിലെ റിയാദ് നഗരത്തിലൂടെ കടന്നുപോകുന്ന റൂട്ട് നിർണ്ണയിക്കുന്നത് ഈ ഘട്ടത്തിൽ ഉൾപ്പെടുന്നുവെന്ന് ഉറവിടങ്ങൾ വെളിപ്പെടുത്തി. ആദ്യ ഘട്ടത്തിന് ആവശ്യമായ നടപടിക്രമങ്ങളും അനുമതികളും…

Kerala

85 വയസ് പിന്നിട്ടവര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീട്ടില്‍ വോട്ട്

തിരഞ്ഞെടുപ്പില്‍ 85 വയസുപിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും (നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ളവര്‍) വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടികള്‍ അവസാനഘട്ടത്തിലേക്ക്. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഇന്ന് ഏപ്രില്‍ 2. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) മുഖേനെ 12 ഡി ഫോമില്‍ നിര്‍ദിഷ്ട വിവരങ്ങള്‍ രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസര്‍മാര്‍ക്കു സമര്‍പ്പിക്കണം. ഇവര്‍ക്കു മുന്‍കൂട്ടി അറിയിപ്പ്…

വൻതട്ടിപ്പ് സംഘത്തെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു

ഓൺലൈൻ ട്രേഡിംഗ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കവരുന്ന വൻതട്ടിപ്പ് സംഘത്തെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ പൂജപ്പുര ബദാനിയ വീട്ടിൽ ജിബിൻ(28), കഴക്കൂട്ടം ഷീല ഭവനിൽ അനന്തു (29), പാലക്കാട് ആനക്കര സ്വദേശി കൊണ്ടുകാട്ടിൽ വീട്ടിൽ രാഹുൽ(29), കുറ്റ്യാടി കിഴക്കയിൽ വീട്ടിൽ അഭിനവ്(24) എന്നിവരെയാണ് ബംഗളൂരുവിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ഇവരിൽ…

വാഴവെട്ടി കെഎസ്ഇബി

തൃശ്ശൂർ: വീണ്ടും വാഴവെട്ടി കെഎസ്ഇബി. തൃശ്ശൂർ പുതുക്കാട് പാഴായിലെ കർഷകൻ മനോജിന്റെ വാഴയാണ് ഇത്തവണ കെഎസ്ഇബി വെട്ടിക്കളഞ്ഞത്. വൈദ്യുതി കമ്പിക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാഴ വെട്ടിയത്. നാലേക്കറിൽ വാഴ കൃഷി ചെയ്യുന്നയാളാണ് മനോജ്. ചില വാഴകൾ പൂർണ്ണമായും വെട്ടിക്കളഞ്ഞതായി കർഷകൻ മനോജ് പറഞ്ഞു. മനോജിനോട് അനുവാദം ചോദിക്കാതെയായിരുന്നു കെഎസ്ഇബി പാടത്തിറങ്ങി വാഴ വെട്ടിയത്. വൈകിട്ട് പാടത്ത്…

kuwaitവാണിജ്യ-വിനോദ ക്യാമ്പുകൾ സ്ഥാപിക്കാൻ അനുമതി നൽകി

ശൈത്യകാല ക്യാമ്പുകൾക്ക് സമാനമായി രാജ്യത്ത് താത്കാലിക വാണിജ്യ-വിനോദ ക്യാമ്പുകൾ സ്ഥാപിക്കാൻ അനുമതി നൽകിയേക്കും.ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ഇത് സംബന്ധിച്ച ആലോചനയിലാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഒരു മാസം 300 ദീനാർ പ്രത്യേക ഫീസ് ഈടാക്കിക്കൊണ്ടായിരിക്കും ക്യാമ്പിന് പ്രവർത്തന അനുമതി നൽകുക .ഇത്തരം ക്യാമ്പുകളിൽ കുട്ടികൾക്കും മറ്റും വേണ്ടിയുള്ള വിനോദ-കലാ പരിപാടികളും ബിസിനസ് പ്രൊമോഷൻ പരിപാടികളും സംഘടിപ്പിക്കാൻ…